എണ്‍പതാമത് കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടനോദ് ഘാടനം നിർവഹിച്ചു .

കനകമല : എണ്‍പതാമത് കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടനോദ് ഘാടനതോടനുബന്ധിച്ചു തൃശൂര്‍ അതിരൂപതയിലെ ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ പള്ളിയില്‍ നിന്നും മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തെളിയിച്ച ദീപം കനകമല തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ റെവ .ഫാദർ .ജോയ് തറക്കല്‍ ഏറ്റു വാങ്ങി .

അനവധി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ പള്ളികളുടെ സ്വീകരണം ഏറ്റു വാങ്ങി കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയദീപം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് സ്വീകരിച്ചു എണ്‍പതാമത് കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടനം ഔദ്യോതികമായി ഉദ്ഘാടനം ചെയ്തു .

അസി.വികാരി ഫാ.പീറ്റര്‍ കണ്ണംമ്പുഴ, കൈക്കാരന്മാരായ ഷിബു പഴേടത്ത് പറമ്പില്‍, ജോസ് കള്ളിയത്ത് പറമ്പില്‍ അഡ്വ.സിബി കളത്തിങ്കല്‍, ലിന്റോ കരുത്തി തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ ബൈജു അറയ്ക്കല്‍ കേന്ദ്രസമിതി പ്രസിഡണ്ട് ജോയ് കളത്തിങ്കല്‍ ,കുരിശുമുടികണ്‍വീനര്‍ ജോണ്‍സണ്‍ കള്ളിയത്തുപറമ്പില്‍  പി ആർ ഒ ജയന്‍ അമ്പാടന്‍ സെക്രട്ടറി ബിനോയ് മഞ്ഞളി, യൂണിറ്റ് പ്രസിഡന്റുമാര്‍ തീര്‍ത്ഥാടന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!