Breaking News

ഒരു പുതിയ അധ്യയന വര്ഷം കൂടി!!!! പുതിയ ബാഗും പുസ്തകങ്ങളും കുടയും ചോറും പാത്രവും ഒക്കെ ആയി കുറേ കുരുന്നുകള് വിദ്യാലയങ്ങളിലേക്ക് !!!

കൊടകര : കൂട്ടുകൂടലിന്റെയും, കളിചിരികളുടേയും രണ്ടു മാസത്തെ വേനലവധിക്കു ശേഷംസ്കൂൾകൾ ഇന്നു തുറക്കും.. അറിവിന്റെ അദ്ധ്യാക്ഷരം കുറിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാ വിധ ആശംസകളും..

ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍  തുറക്കുമ്പോള്‍ കൊടകരയും പുതിയ അറിവിന്‍റെ  ലോകത്താണ് . പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മുഴുവന്‍ വിദ്യാലയങ്ങളും പ്രവേശനോല്‍സവദിനത്തില്‍  പുതിയ കൂട്ടുകാരെ കാത്തിരിക്കുമ്പോള്‍ അത് ഒരു നാടിന്‍റെ സാംസ്കാരിക  വളര്‍ച്ചയുടെ ഭാഗമായി മാറുകയാണ് .

കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങലോടൊപ്പം കൊടകരയിലെ വിദ്യാലയങ്ങളിലും ജൂണ്‍ മൂന്നിന് പ്രവേശനോത്സവം ആഘോഷിക്കും . മധുരം നല്‍കി  വിദ്യാലയങ്ങളില്‍ അധ്യാപകരും പി ടി എ അംഗങ്ങളും ചേര്‍ന്ന്  കുരുന്നുകളെ സ്വീകരിക്കും …

 മാതാപിതാക്കൾക്ക് ഇതു ചിലവിന്റെ മാസം.

പുസ്‌തകങ്ങള്‍ മാത്രമല്ല ബാഗ്‌, കുട, ബോക്‌സ്‌ എല്ലാം പുത്തന്‍ തന്നെ വേണം കുട്ടിപ്പട്ടാളത്തിന്‌. എന്നാല്‍ സാധാരണ ബാഗോ, കുടയോ ഒന്നുമല്ല ടി.വിയിലെ പരസ്യത്തില്‍ കാണുന്നത്‌ തന്നെ വേണം. എന്നാല്‍ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ്‌ കൂട്ടുന്ന വിലയാണ്‌ ഈ ബ്രാന്‍ഡഡ്‌ ബാഗിനും, കുടയ്‌ക്കുമെല്ലാം. ഒരു കുട്ടിക്ക്‌ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനുള്ള ബോക്‌സ്‌ മുതല്‍ ബാഗു വരെ, പെന്‍സില്‍ മുതല്‍ റെയിന്‍കോട്ടു വരെ വൈവിധ്യമാര്‍ന്ന വിധത്തില്‍ വിപണിയില്‍ കിട്ടും. പക്ഷേ പോക്കറ്റിന്‍ നിറയെ കാശു വേണമെന്നു മാത്രം.

പോപ്പി, ജോണ്‍സ്‌, സ്‌കൂബി ഡേ തുടങ്ങിയ കമ്പനികള്‍ ഓരോ വര്‍ഷവും പുതിയ പുതിയ ഐറ്റംസുമായി രംഗത്തെത്തുന്നു. സ്‌കൂബീ ഡേ ബാഗിനൊപ്പം വാട്ടര്‍ ഗണ്ണും, വാട്ടര്‍ ബോട്ടിലുമാണ്‌ കമ്പനിക്കാര്‍ നല്‍കുന്നത്‌. ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമുള്ള ബാഗുകളും, മറ്റും വേണമെന്നു നിര്‍ബന്ധമുള്ളവരും ഉണ്ട്‌.

DSCN0854അങ്കണവാടികളില്‍ പോകുന്ന കൊച്ചു മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കും ടോയ്‌ ബാഗുകളും വിപണിയിലുണ്ട്‌. ടെഡി ബിയറിന്റേയും, പാവകളുടേയും രൂപത്തിലുള്ള നല്ല മിനുമിനുത്ത ബാഗുകളാണിവ. ഇവ പെട്ടെന്ന്‌ കുട്ടികളെ ആകര്‍ഷിക്കുന്നു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായും നിരവധി ബാഗുകള്‍ വിപണയിലുണ്ട്‌. വിലകുറഞ്ഞ സാധാരണ ബാഗുകളും വിപണിയില്‍ ലഭ്യമാണ്‌. കുടകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. മുതിര്‍ന്ന കുട്ടികള്‍ക്കായി പോക്കറ്റില്‍ വയ്‌ക്കാവുന്ന കുടകള്‍ തൊട്ട്‌, കുത്തിപ്പിടിച്ചു നടക്കാവുന്ന തരത്തിലുള്ള കാലന്‍ കുടകള്‍ വരെ കിട്ടും. ട്രാന്‍സ്‌പാരന്റ്‌ കുടകള്‍, തൊങ്ങലുകള്‍ വച്ച കുടകള്‍, പുള്ളിക്കുടകള്‍ എന്നിങ്ങനെ ഏതി തരം കുടയും വിപണിയില്‍ സുലഭം. കൂടാതെ പുതു സുഗന്ധമുള്ള റബ്ബര്‍, ആകര്‍ഷക രൂപത്തിലുള്ള പെന്‍സില്‍ കട്ടറുകള്‍, പേനകള്‍, പെന്‍സിലുകള്‍, ടിഫിന്‍ പൗച്ചുകള്‍, ഇന്‍സ്‌ട്രമെന്റ്‌ പൗച്ചുകള്‍ തുടങ്ങി ഒട്ടേറെ ഉത്‌പ്പന്നങ്ങളാണു വിപണി നിരത്തി വയ്‌ക്കുന്നത്‌. റെഡിമെയ്‌ യൂണിഫോമുകള്‍ക്കും ആആവശ്യക്കാര്‍ ഏറെയുണ്ട്‌.

സപ്ലൈകോ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സ്‌കൂള്‍ വിപണിയില്‍ മത്സരത്തിനുണ്ട്‌. സപ്ലൈകോയുടെ സ്‌കൂള്‍ ബസാറില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വിലക്കിഴിവാണു വാഗ്‌ദാനം. ഒരു കുട്ടിക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങുമ്പോള്‍ ശരാശി 1800-2000 രൂപയെങ്കിലുമാകും. ഒന്നിലേറെ വര്‍ഷം ഒരേ ബാഗും, ടിഫിന്‍ ബോക്‌സുമൊക്കെ ഉപയോഗിക്കുന്ന കുട്ടികള്‍ കുറവാണെന്നാണു വിപണിയുടെ സാക്ഷ്യം. ഇങ്ങിനെയായാല്‍ കുട്ടികളുടെ സ്‌കൂള്‍ ചിലവിന്റെ കണക്കില്‍ പൂജ്യങ്ങളുടെ എണ്ണം ഇനിയും കൂട്ടേണ്ടി വരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!