Breaking News

അവഗണിയ്ക്കുക എന്നത് ഒരു തരം വൈകൃതമാണ് ഇതാ അവഗണിയ്ക്കപ്പെടുന്നവർക്കായ് ഒരു ഷോട്ട് മൂവി

കൊടകര: സമൂഹത്തിൽ അവഗണിയ്ക്കപ്പെടുന്ന ട്രാൻസ്ജെൻ്റെഴ്സിൻ്റെ കഥ പറയുന്ന ഷോർട്ട് ഫിലിം ഒരിക്കിയിരിക്കുകയാണ് കൊടകരക്കാരനും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദം നേടിയ കർഷകനുമായ സജയൻ ഞാറേക്കാട്ടിൽ.
നാഷണൽ അവാർഡ് നേടിയ കുഞ്ഞുടുപ്പിന് ശേഷം സജയൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമാണിത്.

സജയൻ ഒമ്പത് വർഷം കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. ഷോർട്ട് ഫിലിം മേക്കിങ്ങിന് പുറമെ നാലോളം സിനിമകളിലും പതിനഞ്ചോളം ഷോട്ട് ഫിലിം വെബ് സീരീസുകളിലും സജയൻ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരുപാട് കഥകൾ എഴുതിയിട്ടുള്ള എഴുത്തുകാരൻ കൂടിയാണ് സജയൻ.

സജയൻ, ബാബു അഷ്ടമിച്ചിറ, സജീവ് അഷ്ടമിച്ചിറ എന്നിവരാണ് ട്രാൻസ്ജെൻ്ററും ഓട്ടോ ഡ്രൈവറും ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറ ജിജോ ഭാവചിത്ര, എഡിറ്റിങ്ങ് ആൻജോ, സംഗീതം അനിൽ മാള, ആലാപനം അനിൽ മാള, ശ്രീജിത തോട്ടാപ്പിള്ളി, പ്രൊഡക്ഷൻ ഡിസൈനിങ്ങ് സുഭാഷ് നാരായൺ , മേക്കപ്പ് പിൻ്റൊ, അച്ചു അങ്കമാലി, പോസ്റ്റർ ഡിസൈൻ മിഥുൻ വാസുപുരം , നിർമ്മാണം കൃഷ്ണാഞ്ജലി & ബിബി ക്രിയേഷൻസ്

നീതി ലഭിയ്ക്കാത്ത ഒരു ദളിത് കുടുംബത്തിൻ്റെ കഥ പറയുന്ന തൻ്റെ അടുത്ത ഷോട്ട് ഫിലിമിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ സജയൻ ഞാറേക്കാട്ടിൽ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!