കൊളത്തൂര്‍: കൊളത്തൂര്‍ കര്‍ഷക സമിതിക്ക് ഫോഗിന് മെഷീന് സൗജന്യമായി നല്കി കൊളത്തൂര്‍ മഠത്തില്‍ ചന്ദ്രമോഹന്. ചന്ദ്രമോഹന്റെ കുടുംബാംഗമായ മായ രാമചന്ദ്രന് വാര്‍ഡ് മെമ്പറും കര്‍ഷകസമിതി കമ്മിറ്റി അംഗവുമായ നന്ദിനി രമേശന് മെഷീന് കൈമാറി.
ഏഴാം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വളരെ സഹായകമാകും. ചടങ്ങില്‍ കര്‍ഷകസമിതി കമ്മിറ്റി അംഗങ്ങളായ പി. വി. മോഹനന്, എം. കെ. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.