Breaking News

ആനുകാലിക കേരളത്തിൽ പോലീസ് അനുഭവിക്കുന്ന ചില ചെറിയ വലിയ പ്രശ്നങ്ങളുമായി ട്രാൻസ്ഫർ

സണ്ണി സിൽക്‌സ് ഇന്റർനാഷണൽ സിനിമാസിന്റെ ബാനറിൽ ലിവിൻ മണവാളൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രം ട്രാൻസ്ഫർ പ്രശസ്ത സിനിമാതാരം ഇർഷാദ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

ജസ്റ്റിൻ മങ്കുഴി പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചു വിജേഷ് കെ വിജയൻ ഛായാഗ്രഹണം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിജോ വടക്കൻ ആണ്. ആനുകാലിക കേരളത്തിൽ പോലീസ് അനുഭവിക്കുന്ന ചില ചെറിയ വലിയ പ്രശ്നങ്ങളെ തുറന്ന് കാണിക്കുകയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ.

ഡെന്നി ഡേവിസ് പ്രൊഡക്ഷൻ കണ്ട്രോളർ ആയ ഈ ചിത്രത്തിൽ ശാലിനി ജോയ്, ദാസൻ C K, ടിവിൻ ലൂവിസ്, അഖിൽ ബിജു, സിനോജ് വി ഡി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അജീഷ് ആന്റോ, വിനയ് വിശ്വം, ജിനോ കാലാപറമ്പിൽ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപികൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!