പറപ്പൂക്കര: തൊട്ടിപ്പാൾ സർക്കാർ ഹോമിയോ ആശുപത്രിയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 12മുതൽ 2മണി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.ടി.കിഷോർ, പറപ്പൂക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എൻ. എം പുഷ്പാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബീന സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രുതി ശിവപ്രസാദ് , ശ്രിമതി.ഐശ്വര്യ അനീഷ്, മെഡിക്കൽ ഓഫീസർ ശ്രീമതി ഡോ. ശ്രീജ.എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു