കൊടകര : മറ്റത്തൂർ നെല്ലിപ്പറമ്പിൽ കേയാര്‍ ജ്വല്ലറി ഉടമ കെ.ആര്‍ ദിനേശന്‍റെ വീടിനു ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ തീ പിടിച്ചു. ഗ്രഹോപകരണങ്ങൾ കത്തിനശിച്ചു. വീടിന്റെ രണ്ടാം നിലയിലെ കിടപ്പ് മുറിയിലാണ് തീ കണ്ടത്. എ സിയും കട്ടിലും കിടക്കയും കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഇല്ല. പുതുക്കാട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അമിത വൈദ്യതി പ്രവാഹം മൂലം ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം എന്ന് കരുതപ്പെടുന്നു.