കൊടകര : കൊടകര-ആളൂര്‍ റോഡില്‍ കൊടകരത്തോടിനുസമീപം പച്ചക്കറിക്കടയില്‍ അഗ്നിബാധ. കാവനാട് സ്വദേശി കണിയാത്ത് രഘുവിന്റെ മേല്‍ക്കൂരയും വശങ്ങളും ഓലയും ടാര്‍പോളിനും ഉപയോഗിച്ചു മേഞ്ഞിരുന്ന കടയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കത്തിനശിച്ചത്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് തുറക്കാതിരുന്ന കട നവീകരണപ്രവൃത്തികള്‍ നടത്തി തുറക്കാനായി ഒരുങ്ങുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. കടയില്‍ വെല്‍ഡിങ്ങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഫ്രിഡ്ജുകള്‍, കസേരകള്‍, മേശ,അലമാര, , പാത്രങ്ങള്‍ എന്നിവ കത്തിനശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നറിയുന്നു. ചാലക്കുടിയില്‍നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.