Breaking News

മൊബൈല്‍ ഫോട്ടോഗ്രാഫിമത്സരം : സമ്മാനദാനം നടത്തി

കൊടകര പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച മൊബൈല്‍ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് ടി.ജെ.സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര :  പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച മൊബൈല്‍ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം കൊടകര എസ്.എന്‍ ട്രസ്റ്റ് ഹാളില്‍ നടന്നു.  ടി.ജെ.സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നടത്തി. പ്രസ്‌ക്ലബ്  പ്രസിഡണ്ട്് രഞ്ജിത്ത് മാധവന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ മുഖ്യാതിഥിയായിരുന്നു.

കൊടകര പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ സഘടിപ്പിച്ച മൊബൈല്‍ഫോട്ടോഗ്രാഫി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷൈമഫിറോസിന് ടി.ജെ.സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉപഹാരം സമ്മാനിക്കുന്നു.

എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ.രാജന്‍ബാബു, ടി.ബാലകൃഷ്ണമേനോന്‍, ശ്രീമോന്‍ ഹര്‍ഷന്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി കൊടകര ഉണ്ണി സ്വാഗതവും ട്രഷറര്‍ ടി.ജി. അജോ നന്ദിയും പറഞ്ഞു.  ജനറല്‍ വിഭാഗത്തില്‍ ഷൈമഫിറോസ് ഗുരുവായൂര്‍, ഭാഗ്യശ്രീ കുന്നംകുളം, പി.ബി.മുനീര്‍ വെള്ളാഞ്ചിറ, മണി ചെറുതുരുത്തി, വിവേക് പുലിക്കോടന്‍, ടി.എസ്.സനേഷ് എന്നിവരും വിദ്യാര്‍ഥി വിഭാഗത്തില്‍ പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ ടി.യു.സുദര്‍ശന്‍, വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്.എസിലെ പി.സീതാലക്ഷ്മി, എടക്കുളം എസ്.എന്‍.ജി.എസ്.എസിലെ ശ്രീഹരി രതീഷ് , കൊടകര ജി.എന്‍.ബി.എച്ച്.എസിലെ അതുല്‍കൃഷ്ണ, ഇരിങ്ങാലക്കുട ജി.എം.ബി.എച്ച്.എസ്.എസിലെ എ.എന്‍.അമല്‍കൃഷ്ണ, ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ അഭിനവ് പി രാജേഷ് എന്നിവരും സമ്മാനം ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കുള്ള മത്സരത്തില്‍  ഐ.ആര്‍ .രാജനാണ് ഒന്നാം സ്ഥാനം നേടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!