Breaking News

100 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍; പിടികൂടിയത് ഒരു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള കഞ്ചാവ്

കൊടകര കൊളത്തൂരില്‍നിന്നും പിടികൂടിയ കഞ്ചാവുനിറച്ച ചാക്കുകള്‍ പരിശോധനക്കായി പോലീസ് ജീപ്പിനുമുകളില്‍ വച്ചിരിക്കുന്നു…

കൊടകര : : ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോനും സംഘവും പിടികൂടി.

കൊല്ലം ഏഴുകോണ്‍  സ്വദേശികളായ ഹാരിസ് (27 , ആഷിഖ് (23 ്) മലവയല്‍ സ്വദേശി രാഹുല്‍ ( 27) എന്നിവരാണ് പിടിയിലായത്.ലോകലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 നോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് സംസ്ഥാനത്തുടനീളം പോലിസ് നടത്തി വന്നിരുന്നത്. ഇതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊടകര കൊളത്തൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന മൂവര്‍ സംഘം പിടിയിലായത്.

കഞ്ചാവ് പ്രതികള്‍

ചാലക്കുടി ഡിവൈഎസ്പി കെ എം ജിജിമോന്‍ , കൊടകര സി.ഐ ബേസില്‍ തോമസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ് കൊടകര സ്റ്റേഷനിലെ എസ് ഐ മാരായ ജെയ്‌സണ്‍, മധു, തോമസ്,എഎസ്‌ഐ റെജി മോന്‍, സീനിയര്‍ സിവില്‍  പോലീസ് ഓഫീസര്‍മാരായ ജ്യോതിലക്ഷ്മി, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. മുകുന്ദപുരം തഹസീല്‍ദാര്‍ കെ. ശാന്തകുമാരിയുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തത്.

ആന്ധ്രയിലെ ടുണിയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്താണ് ഇങ്ങനെ വില ഈടാക്കുന്നത്. ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ്  അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!