കൊടകര : രാജ്യത്ത് ഏഴു മാസമായി നടന്ന് കൊണ്ടിരിക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
കൊടകര മേഖലയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിന് മുമ്പിൽ നടത്തിയ ധർണ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ . ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ്. നിയോജകമണ്ഡലം പ്രസിഡന്റ് ഷോജൻ ഡി. വിതയത്തിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സുനിൽകുമാർ, കെ.വി. നൈജോ, എം. കെ.ജോർജ് എന്നിവർ പ്രസംഗിച്ചു.