കൊടകര : സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. കൊടകര വഴിയമ്പലം കാരക്കട മോഹനന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
രാവിലെ ചികല്‍സക്കായി പിതാവിനും സഹോദരിമാര്‍ക്കുമൊപ്പം കൊടകരയിലെ ശാന്തി ആശുപത്രിയിലെത്തിയ ശരത്ത് ഡോക്ടറെ ഒ.പി .യില്‍ സന്ദര്‍ശിക്കുന്നതിനാണ് മൂന്നാംനിലയിലെത്തിയത്.
പിതാവിനോട് താന്‍ താഴേക്ക് ചാടുകയാണെന്നു പറഞ്ഞ് ഓടി വന്ന് ചാടിയ ഇയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമ്മ : ശാന്തി. സഹോദരങ്ങള്‍: ശ്യാമ, ശാന്തിനി.