Breaking News

അഴിമതി സാര്‍വത്രികമാക്കിയതാണ് പിണറായിയുടെ ഭരണനേട്ടം : കെ.കെ.അനീഷ്‌കുമാര്‍

കൊടകര :  അഴിമതി സാര്‍വത്രികമാക്കിയതാണ് പിണറായിയുടെ ഭരണനേട്ടമെന്നും ആറ്റപ്പിള്ളി പാലം നര്‍മാണത്തില്‍ നടന്നതും വന്‍ അഴിമതിയാണെന്നും അക്ഷരാര്‍ഥത്തില്‍ ഇതൊരു പഞ്ചവടിപ്പാലമായെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. മറ്റത്തൂര്‍- വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറുമാലിപ്പുഴക്കുമീതെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്യോഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മറ്റത്തൂര്‍-മുപ്ലിയം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ നിരാഹാരസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറപ്പാണ് എല്‍.ഡി.എഫ് ഉറപ്പാണ് അഴിമതി എന്നതാണ് ഇവര്‍ക്കു ചേരുന്ന മുദ്രാവാക്യം. കേരളത്തില്‍ നിര്‍മാണമുള്‍പ്പെടെയുള്ള എല്ലാമേഖലകളിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. എല്‍.സി മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ പാര്‍ട്ടിയംഗങ്ങളും അഴിമതിയുടെ കമ്മീഷന്‍ കൈപറ്റുന്നു. കേരളത്തിലെ റോഡുകള്‍ വേനലില്‍ നിര്‍മിക്കുകയും വര്‍ഷക്കാലത്ത് തകരുകയും ചെയ്യുന്നതാണെന്നും  ഓരോ 6 മാസം കൂടുമ്പോഴും കമ്മീഷന്‍പണം തട്ടാനുള്ള തന്ത്രമാണ് ഇത്.

കഴിഞ്ഞ വര്‍ഷം റോാഡ് വികസനത്തിനായി കേരളം 10 കോടി ചോദിച്ചപ്പോള്‍ കേന്ദ്രം 35000 കോടി നല്‍കിയെന്നും ഒരു പൂ ചോദിച്ചപ്പോല്‍ പൂക്കാലമാണ് കേന്ദ്രം നല്‍കിയതെന്നും ഇദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി  കേന്ദ്രം നല്‍കിയ പണം ഉപയോഗിച്ചാണ് കിറ്റ് നല്‍കിയതെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ എ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമരഭടന്‍മാരായ ടി.ആര്‍.രമേഷ്, കെ.എസ്.ഹരി, സുനില്‍കുമാര്‍ എന്നിവര്‍ക്ക് അനീഷ്‌കുമാര്‍ നാരങ്ങാനീര് നല്‍കി ഉപവാസസമരം അവസാനിപ്പിച്ചു.

ബി.ജെ.പി സംസ്ഥാനകൗണ്‍സില്‍ അംഗം പി.വി.രഘുനാഥ്,  ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ബി.അരുണ്‍, കെ.എസ്.ബിജു, മേഖല പ്രസിഡണ്ട് കൃഷ്ണ്‍കുട്ടി പൊട്ടനാട്ട്,ജില്ലകമ്മിറ്റിയംഗങ്ങളായ സുരേഷ് മേനോന്‍,രഞ്ജിത്ത്, രാജ്കുമാര്‍, വി.വി.രാജേഷ്, സജീവന്‍ അമ്പാടത്ത്, പി.ജി.ജയന്‍, ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍, വടുതല നാരായണന്‍, പ്രജിത്ത്‌ലാല്‍, മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!