ഡോക്ടറുടെ ഡോക്യുമെന്ററിക്ക് പാരീസ് ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡ്

കൊടകര :  കോടാലി ഫോട്ടോമ്യൂസിന്റെ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ സംവിധാനം ചെയ്ത ‘മേക്കിങ് ഓഫ് മൊസാര്‍ട്ട്’ എന്ന ഡോക്യുമെന്ററി സിനിമ  ഈവര്‍ഷത്തെ പാരീസ് ഫിലിം ഫെസ്റ്റിവലില്‍  ഏറ്റവും നല്ല ഹ്രസ്വ-ഡോക്യൂമെന്ററിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.

യൂറോപ്യന്‍ സംഗീത ഇതിഹാസമായ മൊസാര്‍ട്ടിന്റെ രചനകള്‍ മനസ്സിലുണ്ടാക്കുന്ന അമൂര്‍ത്തചിത്രങ്ങളെ  ഫോട്ടോഗ്രാഫിക് മാധ്യമത്തിലൂടെ ചിത്രമാക്കിയതെങ്ങനെയെന്നാണ്  ഈ ഡോക്യുമെന്റെറി പ്രതിപാദിക്കുന്നത്.

സ്വാഭാവികമായി നനഞ്ഞ പ്രതലങ്ങളില്‍ വളരുന്ന പായലില്‍ ഉണ്ടാകുന്ന  വര്‍ണരൂപങ്ങളില്‍ ചായക്കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന അമൂര്‍ത്തചിത്രങ്ങളെ ഫോട്ടോഗ്രാഫി ചെയ്ത് ഡോ.ഉണ്ണികൃഷ്ണന്‍ സൃഷ്ടിച്ച ചിത്രശ്രേണിയെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി സിനിമ. കലാസ്വാദകര്‍ക്ക് ഈ ഫിലിം ഇപ്പോള്‍ യൂട്യൂബില്‍ കാണാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!