Breaking News

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊടകര: കൊടകര ഗ്രാമപഞ്ചായത്ത് ഓണ്‍ലൈന്‍ പഠനത്തിനായി നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠനോപകരണ വിതരണം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍ .രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.മുകുന്ദന്‍, പഞ്ചായത്തംഗങ്ങളായ സ്വപ്ന സത്യന്‍, ജോയി നെല്ലിശ്ശേരി, ദിവ്യ ഷാജു, കെ.വി. നന്ദകുമാര്‍, ഷീബ ജോഷി, അസിസ്റ്റന്റ് സെക്രട്ടറി പി.ബി. പുഷ്പല എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!