ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി

കൊടകര: ലോട്ടറി കടകൾക്ക് 5 ദിവസവും പ്രവർത്തനാനുമതി നൽകുക, ലോട്ടറി തൊഴിലാളികളെ വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക, അനിയന്ത്രിതമായ പെട്രോൾ വിലവർധനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്‌സ് യൂണിയന്റെ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കൊടകരയിൽ ലോട്ടറി തൊഴിലാളികൾ നിൽപ്പ് സമരം നടത്തി.

സമരം സി ഐ ടി യു കൊടകര ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ ഉത്ഘാടനം ചെയ്തു. യുണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി.കെ. പത്മാനാഭൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ.മോഹനൻ , ഏരിയാ കമ്മറ്റി അംഗം പി.എം. സാജു എന്നിവർ യുണിയൻ പ്രസിഡണ്ട് പി.ഡി നെൽസൺ സ്വാഗതവും ജയ സുനിൽനന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!