കൊടകര : കനത്തമഴയില്‍ കൊടകരയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കൊടകര കാവുംതറ പള്ളത്ത് മണിയുടെ വീട്ടുമുറ്റത്തെ കിണറാണ് വെളളിയാഴ്ച രാവിലെ 8.30 ഓടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്.
കിണറിന്റെ കെട്ടും തുടിക്കാലും കപ്പിയും വലയും ഉള്‍പ്പെടെ മുകള്‍വശം മൊത്തം താഴേക്ക് ഇരിക്കുകയായിരുന്നു. സമീപവാസികളായ നാലോളം കുടുംബങ്ങള്‍ ഉള്‍പ്പെടെ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഒരിക്കലും വറ്റാറില്ലാത്ത കിണറായിരുന്നു. മണിയുടെ മകള്‍ ജയസുധയും ഭര്‍ത്താവ് വിനയനുമാണ് വീട്ടില്‍ താമസിക്കുന്നത്. കിണര്‍ ഇടിയുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പുവരെ വീട്ടുകാര്‍ മുറ്റത്തുണ്ടായിരുന്നു.