Breaking News

കൊടകരയില്‍  പുല്ല് വളര്‍ന്ന് കാല്‍നടപ്പാതകള്‍

കൊടകര:  ടൗണിനോടുചേര്‍ന്നുള്ള കാല്‍നടപ്പാതകളില്‍ പുല്ലുവളര്‍ന്ന് കാടാകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജംഗ്ഷനില്‍നിന്നും വെള്ളിക്കുളങ്ങര, ചാലക്കുടി, ഇരിങ്ങാലക്കുട, ശാന്തിറോഡ് എന്നിങ്ങനെ നാലുഭാഗത്തേക്കും പോകുന്ന പാതകളോടുചേര്‍ന്ന് കാല്‍നടപാതയിലാണ് പുല്ലുവളര്‍ന്നിരിക്കുന്നത്.

പാതയോരങ്ങളില്‍ പലയിടത്തും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനാല്‍ പ്രധാനപാതയില്‍നിന്നും ഇത് കാണാനാവില്ലെങ്കിലും ഫുട്പാത്തിലൂടെ നടക്കുന്നവര്‍ക്കാണ് പുല്ലുവളര്‍ന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അധികൃതര്‍ ഇടപെട്ട് പാതയോരങ്ങളിലെ പുല്ലു വെട്ടി പാതകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!