ആലത്തൂര്‍: ആലത്തൂരില്‍ വധശ്രമകേസിലെ പ്രതിയെ കൊടകര പോലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ പറപറമ്പത്ത് വീട്ടില്‍ ഡിജില്‍ ആണ് പിടിയിലായത്. ആലത്തൂര്‍ കള്ള്ഷാപ്പിന് സമീപം മദ്യപിച്ചു കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയില്‍ പലചരക്കു സാധങ്ങള്‍ വാങ്ങാന്‍ വന്ന ആലത്തൂര്‍ തണ്ടാശ്ശേരി വീട്ടില്‍ ലിജു എന്നയാളെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.
കൊടകര സ്റ്റേഷനിലെ എഴിലധികം കേസിലെ പ്രതിയാണ് ഡിജില്‍.ജനുവരിയില്‍ കൊടകരയില്‍ ബാറില്‍ ഉണ്ടായ കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ടു ജാമ്യത്തില്‍ ഇറങ്ങിയത് തോന ും ദിവസം മ ുമ്പാണ്. അന്വോഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്‍, സബ് ഇന്‍സ്പെക്ടര്‍ ജെയ്‌സന്‍, എ.എസ്.ഐ അലി, പോലീസ്‌കാരായ റനീഷ്, സതീഷ് ഉരുണ്ടോളി എന്നിവരുണ്ടായിരുന്നു.