ശാപമോക്ഷമില്ലാതെ പേരാമ്പ്ര ആയുര്‍വേദാശുപത്രി റോഡ്

കൊടകര :   ശാപമോക്ഷമില്ലാതെ പേരാമ്പ്ര ആയുര്‍വേദാശുപത്രി റോഡ്. തൃശൂര്‍ ജില്ലയിലെ പഞ്ചകര്‍മചികിത്സയുള്ള അപൂര്‍വം ആശുപത്രികളിലൊന്നായ  കൊടകര പേരാമ്പ്ര സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയിലേക്കുള്ള റോഡാണ് മോക്ഷം കാത്തു കിടക്കുന്നത്.

നിത്യേന സംസ്ഥാനത്തിന്റെ  വിവിധഭാഗങ്ങളില്‍നിന്നായി  നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആയുര്‍വേദ ആരോഗ്യകേന്ദ്രത്തിലേക്കുള്ള പാതയാണിത്.  കുറച്ചുദൂരം മാത്രമുള്ള ഈ റോഡിന്റെ നിര്‍മാണം 2019 ജനുവരിയില്‍ പണിപൂര്‍ത്തിയാക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയിരുന്നില്ല.

റോഡിന്റെ  രണ്ടുവശത്തും കാനകെട്ടലും റോഡിലെ ഒരു കലുങ്കുമാണ് പണിഞ്ഞത്. മഴപെയ്താല്‍ ആശുപത്രിക്കുമുന്‍വശത്തെ റോഡില്‍ വെള്ളക്കെട്ടാണ്.എത്രയും പെട്ടെന്ന് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!