ഭാര്‍ഗവീനിലയമായി ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ്

കൊടകര:  ആള്‍പ്പാര്‍പ്പില്ലാത്ത ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സ് കാടുകയറി  നശിക്കുന്നു. കൊടകര വെള്ളിക്കുളം റോഡില്‍ പഴയഫോറസ്റ്റ് ചെക്കിങ്ങ് സ്‌റ്റേഷനുഎതിര്‍വശത്താണ് ഈ ഇറിഗേഷന്‍ വകുപ്പിന്റെ ഈ ഭാര്‍ഗവീനിലയം സ്ഥിതി ചെയ്യുന്നത്.  ചാലക്കുടി  ഇറിഗേഷന്‍ സബ്ഡിവിഷനുകീഴിലുള്ള ഇറിഗേഷന്‍ കൊടകര സെക്ഷന്‍  കാര്യാലയത്തോടുചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സാണിത്.

ഏതാനുംവര്‍ഷം മുമ്പുവരെ ഇവിടെ താമസം ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി വെറുതെ കിടക്കുകയാണ്. 76 സെന്റ് സ്ഥലത്തായുള്ള  ഇറിഗേഷന്‍ കാര്യാലയത്തില്‍ മൂന്നോ നാലോ ജീവനക്കാര്‍ മാത്രമാണുള്ളത്.  ഈ ഓഫീസ് ഏതാനും വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൊടകര മിനിസിവില്‍സ്റ്റേഷനിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ടായെങ്കിലും നടന്നില്ല. ഇപ്പോള്‍ ഈ ഓഫീസ് പലര്‍ക്കും അറിയുകപോലുമില്ല.

മുമ്പിലുള്ള നെയിംബോര്‍ഡാകട്ടെ കാലപ്പഴക്കത്താല്‍ അക്ഷരങ്ങള്‍ മാഞ്ഞ് വായിക്കാനാവാത്ത  നിലയിലാണ്. ഓഫീസിനായി പുറകില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നുണ്ട്. ഇതോടെ പഴയ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!