
കൊടകര : വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊടകരപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി .ബിജെപി മണ്ഡലം സെക്രട്ടറി ടി. വി. പ്രജിത്ത് ഉത്ഘാടനം ചെയ്തു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം അഡ്വ. വിഷ്ണു, ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്. കെ. സി, വിഷ്ണു, വി. എസ്, പി. എം. കൃഷ്ണന്‍ കുട്ടി, രെഞ്ചു. എന്‍. ആര്‍, നിധില്‍. പി. ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.