Breaking News

കൊടകരയില്‍ മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു

കൊടകര : കേന്ദ്ര കരകൗശല വികസന  കമ്മീഷണറുടെ കാര്യാലയത്തിന്  കീഴിലുള്ള തൃശൂര്‍ കരകൗശല സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊടകര കുംഭാരക്കോളനിയില്‍ ഹാന്റിക്രാഫ്റ്റ് ടെക്നിക്കല്‍ പരിശീലന പരിപാടി ആരംഭിച്ചു. രണ്ട് മാസത്തോളം നീളുന്നതാണ്  പരിശീലനം.

ആധുനിക രീതിയിലുള്ള മണ്‍പാത്രനിര്‍മ്മാണവും ഡിസൈന്‍ വര്‍ക്കുമാണ്  ഇവിടത്തെ പരമ്പരാഗത മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികളെ പരിശീലിപ്പിക്കുന്നത്.കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗം  സി.ഡി. സിബി അധ്യക്ഷത വഹിച്ചു.

തൃശ്ശൂര്‍ കരകൗശല സേവന കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം.പി. സജി,  ഹാന്റിക്രാഫ്റ്റ് പ്രൊമോഷന്‍ ഓഫീസര്‍ കാതറീന്‍ ജോസ് , കെ.ജി.വിനോദ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!