Breaking News

പൂരരാവുകള്‍ക്ക് വര്‍ണം പകര്‍ന്നവര്‍ക്ക് പൂരപ്രേമിസംഘത്തിന്റെ ഭക്ഷ്യക്കിറ്റ്

കൊടകര : പൂരരാവില്‍ വെട്ടിത്തിളങ്ങുന്ന തീവെട്ടിപിടിക്കുന്നവര്‍ക്കും മേളക്കലാശത്തിനനുസരിച്ച് കതിനമുഴക്കുന്നവര്‍ക്കും കാവടിയാട്ടക്കാര്‍ക്കും വാദ്യക്കാര്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കി പൂരപ്രേമിസംഘം. സംഘത്തിന്റെ ആയിരം കിറ്റ് പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച കൊടകരയിലാണ് ആഘോഷങ്ങള്‍ക്ക് നിറംപകരുന്ന ഒട്ടനവധി പേര്‍ക്ക്  ആശ്വാസമായി ഓണത്തിന് മുന്നോടിയായി കിറ്റ് ലഭിച്ചത്.

സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെ 6 ജില്ലകളിലെ പൂരവുമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കുന്ന ചുക്ക്കാപ്പിവല്‍പ്പനക്കാരന്‍മുതല്‍ ക്ഷേത്രം മേല്‍ശാന്തിമാര്‍ വരെ വിവിധമേഖലയിലുള്ളവര്‍ക്കാണ് കിറ്റ് നല്‍കിയത്. ഇതോടെ നാലുദിവസമായി നടന്നുവന്ന കിറ്റ് വിതരണത്തിന് സമാപനമായി. പൂരപ്രേമിസംഘം ഭാരവാഹികളായ അനില്‍കുമാര്‍ പൂത്തോള്‍, വിനോദ് കണ്ടേംകാവില്‍, ബിജു പവിത്ര, അരുണ്‍.പി.വി എന്നിവര്‍ നേതൃത്വംനല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!