Breaking News

ഓണക്കിറ്റ് വിതരണവും വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും

മുതിര്‍ന്ന കൊമ്പ് കലാകാരന്‍ എരവത്ത് രാമന്‍നായര്‍ക്ക് കൊടകര മേളകലാസംഗീതസമിതി പ്രവര്‍ത്തകര്‍ ഓണക്കിറ്റ് സമ്മാനിക്കുന്നു.
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കൊടകര മേളകലാസംഗീതസമിതി അനുമോദിച്ചപ്പോള്‍

കൊടകര :വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാചരണവും ഓണക്കിറ്റ് വിതരണവും വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും നടന്നു. സമിതിപ്രസിഡണ്ട് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.

കാവില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട്് ഇ.വി.അരവിന്ദാക്ഷന്‍ സമിതി അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയംനേടിയവര്‍ക്ക് ഉപഹാരം നല്‍കി. സെക്രട്ടറി രാമചന്ദ്രന്‍ പയ്യാക്കല്‍ വാദ്യകലാകാരന്‍മാര്‍ക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി. കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ പാലാഴി,വിജില്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!