
കൊടകര : പോലീസ് സ്‌റ്റേഷനുമൂക്കിനുതാഴെ സര്‍വീസ് റോഡു കയ്യടക്കി ടോറസ് ലോറികള്‍.കൊടകര പോലീസ് സ്‌റ്റേഷനുഎതിര്‍വശത്ത്് കൊടകര-പേരാമ്പ്ര സര്‍വീസ് റോഡില്‍ പെരിങ്ങാംകുളത്താണ് സ്വകാര്യ ക്രഷര്‍ കമ്പനിയുടെ ഔട്ട്‌ലൈറ്റിലേക്കെത്തുന്ന ഹെവി ഡ്യൂട്ടി ടിപ്പര്‍ ലോറികള്‍ സമാന്തരറോഡിന്റെ പകുതിഭാഗവും കയ്യടക്കി ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്.
സിമെന്റ്, കരിങ്കല്‍പ്പൊടി, മെറ്റല്‍, ബേബിമെറ്റല്‍ എന്നിവ കയറ്റാനാണ് ഇവിടെ രാവിലെമുതല്‍ ഒട്ടനവധി ലോറികള്‍ എത്തി സര്‍വീസ് റോഡില്‍ ഊഴം കാത്തുകിടക്കുന്നത്. ടോറസ്, ടിപ്പര്‍ലോറികള്‍ എന്നിവയാല്‍ സര്‍വീസ് റോഡ് നിറഞ്ഞതിനാല്‍ ഇരുവശത്തുനിന്നും മറ്റുവാഹനങ്ങള്‍വരുമ്പോള്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വലിയ വാഹനങ്ങള്‍ക്കുമാത്രമല്ല ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുപോലും ഇവിടെ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.