കൊടകര : കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശാസ്താ പൂവ്വം കോളനിയിൽ കാടർ കുട്ടൻ മകൻ സുബ്രൻ്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സുനിൽ അന്തിക്കാട്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണൻ, ടി.എം.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ലിൻ്റോ പള്ളിപറമ്പൻ, കിഷോർപിള്ള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്..