Breaking News

ഓണപ്പാട്ടൊരുക്കി മറ്റത്തൂരിലെ സംഗീത പ്രേമികള്‍

ഓണപ്പാട്ടൊരുക്കി മറ്റത്തൂരിലെ സംഗീത പ്രേമികള്‍

കൊടകര :  മഹാമാരിയുടെ താണ്ഡവത്തിനിടിയിലും മനോഹരമായ ഓണപ്പാട്ടൊരുക്കി ശ്രദ്ധേയമാവുകയാണ് മറ്റത്തൂരിലെ സംഗീതപ്രേമികള്‍.  മറ്റത്തൂര്‍ ശ്രീകൃഷ്ണസ്‌കൂളിലെ മലയാളം അധ്യാപകന്‍  പ്രവീണ്‍ എം കുമാറിന്റെ രചനയില്‍ മറ്റത്തൂരുകാരനായ മനീഷ് എം.ഉണ്ണി ഈണം നല്‍കി ആലപിച്ച ഓണം വന്നേ എന്ന വീഡിയോ ആല്‍ബമാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.

അനീഷ് ആലപ്പാട്ടിന്റെ സംവിധാനത്തില്‍ വെങ്കിടങ്ങ് ഉള്ളന്നൂര്‍ മനയിലായിരുന്നു ചിത്രീകരണം. മയൂര ക്രിയേഷന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആല്‍ബത്തില്‍ ബാലുമേനോന്‍, അനൂജ്ബാബു, ഫറ്സാന, വിജി ചന്ദ്രന്‍, കാതല്‍ എം പ്രവീണ്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!