Breaking News

എം.പി. നാരായണ പിഷാരടിയെ ആദരിച്ചു

പ്രാദേശിക ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാമായ എം.പി. നാരായണ പിഷാരടിയെ ആദരിച്ചപ്പോള്‍.

കൊടകര : യുവകലാസാഹിതി  പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  സാഹിത്യകാരനും പ്രാദേശിക ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ എം.പി. നാരായണ പിഷാരടിയെ ആദരിച്ചു. ഗൃഹാങ്കണ ആദരസദസ്സ്  ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ഡി. ജയപാലന്‍  ഉദ്ഘാടനം ചെയ്തു. മണ്ഡലം  പ്രസിഡന്റ് കെ.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവന്‍,സാവിത്രി നാരായണ പിഷാരടി,   മാധ്യമ പ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട്, ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യ,പി.ആര്‍.കണ്ണന്‍, എം.സി.പ്രഹ്ലാദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!