Breaking News

ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു

കൊടകര : ആരോരും ശ്രദ്ധിക്കാതെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ക്കടിയില്‍പെട്ടും മറ്റും  ചതഞ്ഞരയുന്ന ജീവജാലങ്ങളെ പ്രമേയമാക്കി ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത്ത് മാധവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച  ‘ ലാര്‍ക’  ഹ്രസ്വചിത്രം ശ്രദ്ധേയമായി.

അതിരപ്പിള്ളി വനമേഖലയില്‍നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രമേയമാക്കിയാണ ്ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിഷോയ് അനിയന്‍ ,  നൗഷാദ് മുരിക്കുങ്ങല്‍  എന്നിവരാണ് യഥാക്രമം പശ്ചാത്തല സംഗീതവും ചിത്രസംയോജനവും  നിര്‍വഹിച്ചിരിക്കുന്നത്. ചലചിത്രനിരൂപകന്‍ ഐ.ഷണ്‍മുഖദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കെ.ആര്‍.സോമന്‍, രാജന്‍രാഘവന്‍, ലോനപ്പന്‍ കടമ്പോട്, ആര്‍ട്ടിസ്റ്റ് മോഹന്‍, കൊടകര ഉണ്ണി, വി.എം.സുധീര്‍,  സി.എസ്.സുരേന്ദന്‍, സലീഷ് മൂലംകുടം, അധ്യാപകരായ ബി. ബിജു ,ജോബിന്‍ തോമാസ്, ബിന്ദ്യ, സന്ധ്യ  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!