കൊടകര: വെപ്പ്പല്ല് അന്നനാളത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവറായ യുവാവ് ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചു. കൊടകര കനകമല പാഴേത്ത് പറമ്പില്‍ തോമസ് മകന്‍ ജെസ്റ്റില്‍ (38ഞ ആണ് മരിച്ചത്.
വെള്ളം കുടിക്കുന്നതിനിടെയാണ് വെപ്പ്പല്ല് അന്നനാളത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ചാലക്കുടി സ്വകാര്യ ആശുപത്രിയിലും എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ പല്ല്പുറത്തെടുത്തെങ്കിലും ഇന്നലെ മരിച്ചു. സംസ്‌കാരം നടത്തി. അമ്മ: എല്‍സി. ഭാര്യ: വിന്‍ഷി, മക്കള്‍: ജെസ്‌വിന്‍, ബിസ്‌വിന്‍, ജീവന്‍.