Breaking News

അന്നമനട പരമേശ്വരമാരാര്‍ സ്മാരക കലാപീഠം

അന്നമനട പരമേശ്വരമാരാര്‍ കലാസാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള കലാപീഠത്തിന്റെ ഉദ്ഘാടനം കൊടകര കാവില്‍ എന്‍.എസ്.ഹാളില്‍ ടി.ജെ.സനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

കൊടകര : അന്നമനട പരമേശ്വരമാരാര്‍ കലാസാംസ്‌കാരിക കേന്ദ്രത്തിന് കീഴിലുള്ള കലാപീഠത്തിന്റെ ഉദ്ഘാടനം ടി.ജെ.സനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പരക്കാട് തങ്കപ്പ മാരാര്‍ അധ്യക്ഷത വഹിച്ചു.  കിഴക്കൂട്ട് അനിയന്‍ മാരാര്‍  പരമേശ്വരമാരാരുടെ ഛായാ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യാതിഥിയായി.

കൊടകര രമേശ് പരമേശ്വരമാരാരെ ്നുസ്മരിച്ചു.  പഞ്ചായത്തംഗം പ്രനില ഗിരീശന്‍ ,അയ്യപ്പസേവാസംഘം  ദേശീയ സെക്രട്ടറി ഇ. കൃഷ്ണന്‍ നായര്‍, ആറാട്ടുപുഴ എം രാജേന്ദ്രന്‍, പി.ആര്‍.പ്രസാദന്‍ , രാമചന്ദ്രന്‍ പയ്യാക്കല്‍, അന്നമനട സുശീലന്‍, രാജേഷ് പുതുമന, വാദ്യകലാകാരന്‍മാരായ  മടിയന്‍ രാധാകൃഷ്ണമാരാര്‍. ബാലുശ്ശേരി കൃഷ്ണദാസ്, ഇരിങ്ങപ്പുറം ബാബു, കാക്കയൂര്‍ അപ്പുകുട്ടമാരാര്‍,  കെ.എം.ശിവദാസ് മാരാര്‍,  കലാമണ്ഡലം ഹരീഷ്, ഡോ.നന്ദിനി വര്‍മ്മ ,  തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!