Breaking News

വനിതകള്‍ക്ക് തയ്യല്‍ പരിശീലനം

കൊടകര: എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍    ഉഷ സിലായ് സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി  കൊടകരയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് വനിതകള്‍ക്കായി ദ്വിദിന സൗജന്യ  തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു.

സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അന്‍സില്‍ മയ്പ്പാന്‍ ഉദ്ഘാടനം ചെയ്തു.   തയ്യല്‍ പരിശീലനത്തിന്റെ ഭാഗമായി ഓരോരുത്തര്‍ക്കും സൗജന്യമായി സൈന്‍ ബോര്‍ഡുകളും പരീശീലന ഗൈഡുകളും വിതരണം ചെയ്തു.  സഹൃദയ പ്രോഗ്രാം ഓഫീസര്‍ കെ ഓ. മാത്യൂസ്, ലാല്‍ കുരിശിങ്കല്‍, ടെയിനര്‍ ജീനി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!