കൊടകര : കേരളപ്പിറവിദിനത്തിലെ വിദ്യാലയ പ്രവേശനം കൊടകര ഗവ.ബോയ്സ് ഹൈസ്കൂളില്‍ ഉത്സവാന്തരീക്ഷമൊരുക്കി. പ്രവേശേനോത്സവവേദിയിലേക്കെത്തി
വിദ്യാലയത്തില്‍ ടാലന്റ് ലാബ് പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാര്‍ഥികളാണ് പ്രവേശനോത്സവത്തിന് മേളക്കൊഴുപ്പേകിയത്. തുടര്‍ന്നു നടന്ന സമ്മേളനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്തംഗം സരിതരാജേഷ് , പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യഷാജു ,പ്രധാനാധ്യാപിക പി.പി.മേരി, ജോബിന്തോമാസ്, എന്നിവര്‍ പ്രസംഗിച്ചു.