Breaking News

ല്യൂമന്‍ യൂത്ത് ഫുട്ബോള്‍: കോട്ടാറ്റ് ഇടവക ജേതാക്കള്‍

യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കോട്ടാറ്റ് സെന്റ് ആന്റണീസ് ഇടവകടീമിന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ട്രോഫി വിതരണം ചെയ്യുന്നു.

കൊടകര: ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആളൂരില്‍ നടത്തിയ നാലാമത് യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോട്ടാറ്റ് സെന്റ് ആന്റണീസ് ഇടവക ജേതാക്കളായി. താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഇടവക രണ്ടാം സ്ഥാനവും പോട്ട ലിറ്റില്‍ ഫ്ളവര്‍ പള്ളി മുന്നാം സ്ഥാനവും നേടി. ടൂര്‍ണമെന്റില്‍ രൂപതയിലെ 64 ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. മികച്ച കളിക്കാരനായി സെബാസ്റ്റ്യന്‍ ജോഷി (താഴേക്കാട് )യ ും മികച്ച ഗോളിയായി ജെസ്റ്റോ ജോണ്‍സനും (കോട്ടാറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. പിന്റോ പൗലോസ് (താഴേക്കാട്) ടോപ് സ്‌കോററായി. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിജയികള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫികളും കാഷ് അവാര്‍ഡും മെഡലുകളും വിതരണം ചെയ്തു.  ല്യൂമന്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, സ്പോര്‍ട്സ് ഡയറക്ടര്‍ ഫാ. സെബിന്‍ എടാട്ടുകാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്രദര്‍ ലിയോ,ജോ ജോസഫ്,ജിജി പടമാടന്‍,തോമസ് ലോനപ്പന്‍,വര്‍ഗ്ഗീസ് തളിയന്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!