Breaking News

മേളകലാസംഗീത സമിതി വാര്‍ഷികവും തൃപ്പേക്കുളം ജന്മശതാബ്ദി ആഘോഷവും

കൊടകര മേളകലാസംഗീത സമിതിയുടെ സുവര്‍ണമുദ്ര വാദ്യകലാകാരന്‍ ഉണ്ണി പോറാത്തിന് വയലാര്‍ ശരതചന്ദ്രവര്‍മ്മ സമ്മാനിക്കുന്നു.

കൊടകര : മേളകലാസംഗീതസമിതിയുടെ 11-ാം  വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും തൃപ്പേക്കുളം അച്യുതമാരാര്‍ ജന്മശതാബ്ദി ആഘോഷവും നടന്നു.   നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു.  സമിതി പ്രസിഡണ്ട് ഡി.വി.സുദര്‍ശന്‍  അധ്യക്ഷത വഹിച്ചു.  സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ചെണ്ട-തിമില കലാകാരന്‍ പോറാത്ത് ഉണ്ണിമാരാര്‍ക്ക്് സമ്മാനിച്ചു.

ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ മച്ചാട് രാമകൃഷ്ണന്‍ നായര്‍,  പുതുക്കോട് പത്മനാഭന്‍ മാരാര്‍  എന്നിവരെ  തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ ആദരിച്ചു.    പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണം നടത്തി.  എഴുത്തുകാരന്‍  തീയ്യാടി   ശ്രീവത്സന്‍ തൃപ്പേക്കുളം അച്യുതമാരാര്‍ അനുസ്മരണവും ശുകപുരം രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. പ്രസ്സ്‌ക്ലബ് പ്രസിഡണ്ട് രഞ്ജിത്ത് മാധവന്‍, മൂര്‍ക്കനാട് ദിനേശന്‍ വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര ഉണ്ണി സ്വാഗതവും അരുണ്‍ പാലാഴി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ തൃപ്പേക്കുളം ഉണ്ണി മാരാര്‍ നയിച്ച ഗോപുരത്തിങ്കല്‍ പാണ്ടിമേളവുമുണ്ടായി. മേളത്തിന് കുറുംകുഴല്‍, കൊമ്പ്്, വീക്കംചെണ്ട, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, പോറാത്ത് ഉണ്ണിമാരാര്‍, തൊറവ് വിജയന്‍   എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!