പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂരില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ 7,8,9 വാര്‍ഡുകളിലാണ് ഒറ്റക്കും കൂട്ടായും തെരുവിലിറങ്ങുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ദുരിതമാകുന്നത്. വീടുകളിലെ കോഴികള്‍ മറ്റു വളര്‍ത്തുമൃഗങ്ങള്‍ എന്നിവക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്.
വിദ്യാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ക്ക് നായ്ക്കല്‍ പേടീ സ്വപ്നമാണ്. പ്രശ്നത്തിന് അടിയന്തിരമായി ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി.