Breaking News

വനത്തിന്റെ യഥാര്‍ഥ മിത്രത്തിനെ തേടി വനമിത്ര പുരസ്‌കാരം

കൊടകര : നാട്ടറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയും  നാടിന്റെ ജൈവവൈവിധ്യപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യവുമാണ് കേരള വനംവകുപ്പിന്റെ ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് അര്‍ഹനായ  വി.കെ.ശ്രീധരന്‍. മാള ഗ്രാമപഞ്ചായത്തിലെ അണ്ണല്ലൂരിലെ ശ്രീധരന്റെ വീട്ടുപറമ്പ്  വനസമാനവും ജൈവവൈവിധ്യകേദാരവുമാണ് ജൈവവേലികളാല്‍ സമൃദ്ധമായ ഇവിടം മുളങ്കമ്പുകൊണ്ടാണ്  അതിര്‍ത്തിതിരിച്ചിരിക്കുന്നത്.

മണ്ണിന്റ േെഹാളോബ്രിക്‌സും തറയോടും മുളയുടെ മുന്‍കര്‍ട്ടനും മുറ്റം നിറയെ ബേബി മെറ്റലും ശ്രീധരന്റെ ഭവനത്തെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പര്യായമാക്കിമാറ്റുന്നു. ഒരേക്കറോളം വരുന്ന പറമ്പ്  നൂറ്റി ഇരുപത്തഞ്ചോളം ഇനങ്ങളിലായി അഞ്ഞൂറിലധികം ഔഷധ സസ്യങ്ങളാലും വൃക്ഷങ്ങളാലും വനനിബിഢമാണ്. കാവും കാടും നിറഞ്ഞ പറമ്പ്   ശ്രീധരന്റെ ജൈവസ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിന്റെ മകുടോദാഹരണമാണ്.  കഴിഞ്ഞ 3 പതിറ്റാണ്ടായി കേരള ജൈവകര്‍ഷകസമിതി പ്രവര്‍ത്തകനായ ശ്രീധരന്‍ രാസവള- കീടനാശിനികളില്ലാതെ കൃഷിചെയ്യുകയും പ്രചരിപ്പിക്കുകയും പൂര്‍ണ സസ്യഹാരിയായി ലളിതജീവിതം നയിച്ചുവരികയുമാണ്.

മണ്ണു-ജല സംരക്ഷണത്തിന്റെ മാതൃകയാണ് ശ്രീധരന്റെ പുരയിടം. അന്യം നിന്നുപോകുന്ന ഓടപ്പഴം, തൊണ്ടിപ്പഴം, പൂച്ചപ്പഴം, കുര്‍ളിപ്പഴം, കാരപ്പഴം തുടങ്ങിയവയോടൊപ്പം ദുട്ടിപ്പഴം ,ദുരിയാന്‍, ചെറിമായ, മിറാക്കിള്‍ ഫ്രൂട്ട്, സൂര്യനാംചെറി, അവക്കാഡോ, പിസ്ത, പീനട്ട്ബട്ടര്‍ തുടങ്ങിയ പഴച്ചെടികളാല്‍  പഴംകാട് തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ പറമ്പ്. ആരോഗ്യപ്പച്ച, സമുദ്രപ്പച്ച, കരിമുത്തിള്‍, ഈശ്വരമുല്ല, അയമോദകം,തുളശി, ചിനുദത്ത, ചതുരമുല്ല, കുറിച്ചിക്കൊടി, സിങ്കോണ,അശോകം, തുടങ്ങി നൂറുകണക്കിന് വരുന്ന  ഔഷധസസ്യങ്ങളും നീരോട്ടി, മരോട്ടി, മണിമരുത്, മുള, ഈറ്റ, വീട്ടി,ഉങ്ങ്, കുമിഴ്,പലകപയ്യാനി,രുദ്രാക്ഷംസംസ്ഥാനശലഭമായ മാതൃവൃക്ഷമായ ബുദ്ധമയൂരിയുടെ

മാതൃവൃക്ഷമായ മുള്ളിലം എന്നിവയും   ശ്രീധരാലയത്തെ  ഹരിതാഭമാക്കുന്നു.   മൂന്നരപ്പതിറ്റാണ്ടിലേറെയായി പരിസ്ഥിതി പരിരക്ഷാപരിചയമുള്ള ശ്രീധരന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ക്ലാസ്സുകളെടുത്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 17 വര്‍ഷമായി കിലയിലെ ഫാക്കല്‍റ്റിയാണ് ഇദ്ദേഹം. പരിസ്ഥിതി പ്രവര്‍ത്തനത്തിനൊപ്പം സാഹിത്യരചനകള്‍ക്കും ശ്രീധരന്‍ സമയം കണ്ടെത്തുന്നു. നാട്ടറിവ്-പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒട്ടനവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി ഗോവ ആസ്ഥാനമായുള്ള പീസ്ഫുള്‍ സൊസൈറ്റിയുമായി സഹകരിച്ച് സ്വരാജ്, പരിസ്ഥിതി, ഇന്ത്യന്‍ നെറ്റ് വര്‍ക്ക്, പെരിയാര്‍ സംരക്ഷണം തുടങ്ങിയ മേഖലകൡ ദേശീയ-സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി സാക്ഷരത, ആദിവാസി വികസനം എന്നീ രംഗങ്ങളിലും ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

കൊണ്ടാഴി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചപ്പോള്‍ ഭാരതപ്പുഴയിലെ മായന്നൂര്‍കടവില്‍ മണല്‍വാരല്‍ നിരോധിച്ചു. അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളില്‍ ആദിവാസിമേഖലകളില്‍ അദിവാസി സാക്ഷരത പ്രൊജക്റ്റ് ഓഫീസറായി സേവനം അനുഷ്ഠിച്ചു. ചാലക്കുടി പുഴസംരക്ഷണസമിതിയുടെ സജീവ പ്രവര്‍ത്തകനാണ്. കേരളസംഗീതനാടക അക്കാദമിയില്‍ രണ്ടുവര്‍ഷക്കാലം അഡ്മിനിസ്‌ട്രേറ്ററായിരുന്നു. നാടന്‍പാട്ടുസംഘത്തിന് താങ്ങും തണലുമാണ് ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍.ഞാറ്റുവേലകളെക്കുറിച്ചും മഴയറിവുകളെക്കുറിച്ചുമൊക്കെ നാട്ടറിവുപഠനക്കളരികള്‍ സംഘടിപ്പിക്കുന്ന ശ്രീധരനെത്തേടിയെത്തിയ വനമിത്ര പുരസ്‌കാരം  തനിമ തേടിയുള്ള ആത്മാര്‍ഥതയുടെ ആള്‍രൂപത്തിനുള്ള അംഗീകാരംകൂടിയാണ്.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!