Breaking News

കൊടകരയിൽ 5 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി; 3 പേർ അറസ്റ്റിൽ.

കൊടകര : കൊടകരയിൽ വൻ കഞ്ചാവ് വേട്ട. ടെംപോ ലോറിയിൽ കടത്തുകയായിരുന്ന 460 കിലോ (200 പായ്ക്കറ്റ് ) കഞ്ചാവാണ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ലുലു (32), വടക്കാഞ്ചേരി സ്വദേശി ഷാഹിൻ(33), പൊന്നാനി സ്വദേശി സലിം (37) എന്നിവരെ അറസ്റ്റു ചെയ്തു. ഷാഹിൻ മൂന്നു വർഷം മുൻപ് പച്ചക്കറി വ്യാപാരിയിൽനിന്നു പണം കവർന്ന കേസിലെ പ്രതിയാണ്.

വിപണിയിൽ അഞ്ച് കോടി രൂപയോളം വിലവരുന്നതാണ് പിടികൂടിയ കഞ്ചാവെന്നു പൊലീസ് പറഞ്ഞു. ആന്ധ്രയിൽനിന്നു എത്തിച്ച കഞ്ചാവ്, കടലാസ് കെട്ടുകൾക്കിടയിൽ സൂക്ഷിച്ചനിലയിലായിരുന്നു. ചാലക്കുടി ഡിവൈഎസ്‌പിയുടെ സ്ക്വാഡും കൊടകര സിഐയുടെയും നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!