Breaking News

സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘ഒരു നാള്‍’ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘ഒരു നാള്‍’ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ആല്‍ബം യൂബില്‍ റീലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ പതിനായിരത്തിലേറെ പേരാണ് കണ്ടത്്. അഭിനേതാക്കളും രചന,സംവിധാനം തുടങ്ങി അണിയറ പ്രവര്‍ത്തകരുമെല്ലാം സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

പഠനത്തോടാപ്പം വിദ്യാര്‍ഥികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകളെ വികസിപ്പിക്കാനും അവരുടെ അഭിരുചികളെ തിരിച്ചറിയാനും ഇത് വഴി വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും സാധിക്കുന്നു. സഹൃദയ മീഡിയ ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പിലിന്റെ നേതൃത്വത്തിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!