കൊടകര : കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ദേശീയപാതയില്‍ കൊടകര,കൊരട്ടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയത് 700 കിലോ കഞ്ചാവ്. ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്ന വിലക്ക് കഞ്ചാവ് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്നായി ഇറങ്ങുന്നത്.
കഴിഞ്ഞദിവസം ഇന്നോവ കാറില്‍ ഇരുപതോളം ചാക്കുകളിലായി കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേരെ കൊടകര യില്‍ പിടികൂടയിരുന്നു.
തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്നവരായിരുന്നു പ്രതികള്‍. ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.