കൊടകര : പോലീസ് സേനയില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ കൊടകര ആലത്തൂര്‍ സ്വദേശിനിയായ ഷീബ അശോകനെ കേരള ക്ഷേത്ര സംരക്ഷണ സമിതി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.രവി, ജില്ല സെക്രട്ടറി കെ.ആര്.മനോജ്, താലൂക്ക് മാതൃസമിതി സെക്രട്ടറി സുജാത രവി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.