
നന്തിക്കര : നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തില്‍ എസ്.എസ്.കെ ഫണ്ടായ 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച ടിങ്കറിങ്ങ് ലാബ്, 200 ലധികം കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ ലാബ്, ഗണിതലാബ്, ഭൂമിശാസ്ത്രലാബ് എന്നിങ്ങനെ വിവിധ ലാബുകളുടെ ഉദ്ഘാടനം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് അധ്യക്ഷത വഹിച്ചു.
കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.അനൂപ്, ജില്ലാവിദ്യാഭ്യാസഡയറക്ടര്‍ ടി.വി.മദനമോഹന്‍ എന്നിവര്‍ വിവിധലാബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ രാഷ്ട്രപതിയുടെ മെഡല്‍ നേടിയ എ.എസ്.ഐ ഷീബഅശോകനെ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കാര്‍ത്തികജയന്‍, പറപ്പൂക്കര പഞ്ചായത്തംഗങ്ഹളായ എന്‍.എം.പുഷ്പാകരന്‍, നന്ദിനിസതീശന്‍, രാധവിശ്വംഭരന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സി.എം.ഷാലി, കെ.ഹേമ,ആര്‍എം.കെ.അശോകന്‍, .രാജലക്ഷ്മി, എസ്.എസ്.കെ കോര്‍ഡിനേറ്റര്‍ എന്‍.ജെ.ബിനോയ്, ഡി.ഇ.ഒ സുരേഷ്‌കുമാര്‍,എം.സി.നിഷ, പി.ടി.എ പ്രസിഡണ്ട് എം.കെ.അശോകന്‍, എച്ച്.എം.സി ചെയര്‍മാന്‍ എം.ആര്‍.ഭാസ്‌കരന്‍, ഷൈനി ശ്രീനിവാസന്‍, എം.എ.ബാലന്‍, സുനില്‍ കൈതവളപ്പില്‍, എം.കെ.രാമകൃഷ്ണ്‍, ഇ.പി.ജീന എന്നിവര്‍ പ്രസംഗിച്ചു.