Breaking News

കടമ്പോട് -മുട്ടത്തുകുളങ്ങര റോഡിന് ശാപമോക്ഷം

 കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളോളം മണ്ണും ചെളിയും നിറഞ്ഞ്  ശോച്യാവസ്ഥയില്‍ കിടന്നിരുന്ന കടമ്പോട് -മുട്ടത്തുകുളങ്ങര കനാല്‍പാലം റോഡിന് ശാപമോക്ഷമായി.  കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ ചെലവിലാണ്  റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയത്.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് റോഡിന്റെ    ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവ്,ടി.കെ.അസൈന്‍, പഞ്ചായത്തംഗം സുമിത ഗിരി, ബി.ഡി.ഒ. പി.ആര്‍.അജയഘോഷ്, അസി.എക്സി.എന്‍ജിനിയര്‍ ആന്റണി എം.വട്ടോളി, അസി.എന്‍ജിനീയര്‍ ജിജിമോള്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!