Breaking News

ല്യൂമൻ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് : പോട്ട ഇടവക ടീം ജേതാക്കൾ

ഇരിങ്ങാലക്കുട രൂപത ല്യൂമൻ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിലെ പോൾസൺ പോൾ, ആൽവിൻ വർഗ്ഗീസ് എന്നിവർ ജേതാക്കളായി. താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ സനു ലൂവിസ്, ആൽവിൻ ജോയ് എന്നിവർ രണ്ടാം സ്ഥാനവും, പുത്തൻചിറ ഫൊറോന ഇടവകയിലെ ജീസൺ പോൾ, എമിൽ ബെന്നി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ടൂർണമെന്റിൽ രൂപതയിലെ 64 ടീമുകൾ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും മെഡലുകളും വിതരണം ചെയ്തു. ല്യൂമൻ യൂത്ത് സെന്റർ ഡയറക്ടർ ഫാ. ജോഷി കല്ലേലി, ഫിനാൻസ് ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, സ്പോർട്സ് ഡയറക്ടർ ഫാ. സെബിൻ എടാട്ടുക്കാരൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. തോമസ് ലോനപ്പൻ, ബ്രദർ ആൽബിൻ പുതുശ്ശേരി, ജിജി പടമാടൻ, വർഗീസ് തളിയൻ, ജെയ്സൺ, അനു ജിജി എന്നിവർ ടൂർണമെന്റിന്റെ സംഘാടകരായിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!