Breaking News

അതിജീവനത്തിന് അരങ്ങൊരുക്കി അഴകത്തെ സുമനസ്സുകള്‍ ;കണ്ണനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടി അന്തിയുറങ്ങാം

കൊടകര :  കണ്ണനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. കൊടകര അഴകം ദേശത്താണ്  ബിജെപി ബൂത്ത് കമ്മിറ്റി സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി നിര്‍ധനകുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി നല്‍കിയത്.  അഴകം പാട്ടത്തില്‍ വീട്ടില്‍ ചുമട്ടു തൊഴിലാളിയായ കണ്ണന്റെ വീടാണ്  നാട്ടിലെ സുമനസ്സുകളുടെ സഹായ സഹകരണങ്ങളോടെ പുനരുദ്ധാരണം നടത്തിയത്.

രാഷ്ട്രീയത്തിനതീതമായി മാനവസേവ മാധവ സേവയാക്കിയ  കൂട്ടായ്മയിലും സഹകരണത്തോടെയുമാണ് കണ്ണന് വീടൊരുക്കിയത്. കഴിഞ്ഞ 6 വര്‍ഷമായി രോഗാതുരയായ കണ്ണന്റെ പത്‌നിയുടേയും അടച്ചുറപ്പുള്ള വീടിനായി കാത്തിരുന്ന മകളുടേയും ദുരിതമാണ് പ്രവര്‍ത്തകരുടെ മനസ്സലിയിച്ചത്. വാര്‍ഡ് മെമ്പര്‍ കെ.വി.ബാബു ഗൃഹനാഥ  ജയ കണ്ണന് പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ സമര്‍പ്പിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.പ്രജിത്ത്, നോര്‍ത്ത് മേഖല പ്രസിഡന്റ് പ്രദീപ് വഴക്കാലി, ന്യൂനപക്ഷ മോര്‍ച്ച നോര്‍ത്ത് മേഖല പ്രസിഡന്റ് ഹെബി സൈമണ്‍, ബൂത്ത് പ്രസിഡന്റ് ശശിധരന്‍ പാട്ടത്തില്‍,  ജോര്‍ജ്ജ്, മേരി ബി.ജെ.പി പഞ്ചായത്ത് സമിതി അംഗം നിജോ പുല്ലോക്കാരന്‍, അഭിലാഷ് കുറ്റിക്കാട്, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!