കൊടകര :കോവിഡ് 19 മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനായി പീപ്പിള്‍സ് ഫൗണ്ടേഷന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി കൊടകര കിണര്‍ സ്റ്റോപ്പിന് സമീപം പീപ്പിള്‍സ് ഫൗണ്ടേഷനും, സക്കാത്ത് കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി.
ടി.ജെ. സനീഷ് കുമാര്‍ ജോസഫ് എം.എല്‍. ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മുനീര്‍ വരന്തരപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സക്കാത്ത് കമ്മിറ്റി തൃശൂര്‍ പ്രസിഡണ്ട് സി.എ.സലീം, വാര്‍ഡ് മെമ്പര്‍ ധന്യ ‘സി.എസ് എന്നിവര്‍ ആശംസ അറിയിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുസമദ് അണ്ടത്തോട് സ്വാഗതവും ഏരിയ കോര്‍ഡിനേറ്റര്‍ പി.കെ.മുഹമ്മദാലി നന്ദിയും പറഞ്ഞൂ.