Breaking News

റോഡിലെ കുഴികളില്‍ കടലാസുവഞ്ചിയിറക്കി പ്രതിഷേധം

മൂന്നുമുറി – ഒമ്പതുങ്ങല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  മൂന്നുമുറി സെന്ററില്‍ ബി.ജെ.പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കടലാസുവഞ്ചിയിറക്കല്‍

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറി – ഒമ്പതുങ്ങല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  മൂന്നുമുറി സെന്ററില്‍ ബി.ജെ.പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണയും റോഡിലെ കുഴികളില്‍ കടലാസുവഞ്ചി നിക്ഷേപിച്ച്  പ്രതീകാത്മക സമരവും നടത്തി .

ജില്ല ജന: സെക്രട്ടറി അഡ്വ: .കെ.ആര്‍. ഹരി ഉദ്ഘാടനം ചെയ്തു.  ഏരിയ പ്രസിഡന്റ്    ശ്യാംനാഥ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിശാന്ത് , പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, മണ്ഡലം ഭാരവാഹികളായ ശ്രീധരന്‍ കളരിക്കല്‍ , അഡ്വ. രതുല രാജന്‍, പി.ബി.ബിനോയ് ,മോഹനന്‍ കാര്യങ്ങാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!