മറ്റത്തൂര്‍ : മറ്റത്തൂര്‍ ചരിതവുമായ് വെള്ളിക്കുളങ്ങരയുടെ കലാകാരന്മാരുടെ കൂട്ടായ്മ…!!!മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര സ്വദേശികളായ ഡോക്യുമെന്ററി സംവിധായകനും, കവിയുമായ ബെന്നി താഴേക്കാടന്‍, ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് അജയന് മുദ്ര, ആര്‍ട്ടിസ്റ്റ് സൈറ്റ് കൃഷ്ണന്‍കുട്ടി,സിനി മേക്കപ്പ് മാന്‍ ഷെല്‍ബി സെബാസ്റ്റ്യന്‍ തുടങ്ങിയ കലാകാരന്മാരുടെ കൂട്ടായ്മയാണ്
സ്കാന്‍ ബൈറ്റ് മീഡിയ എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെയും,ഫെയ്ബുക്കിലൂടെയും, മറ്റത്തൂരിന്റെ ചരിത്രം വിവിധ ഭാഗങ്ങളായി ആസ്വാദക മനസ്സുകളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്
ഏറെ ചരിത്ര പ്രാധാന്യമുള്ള കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തെക്കുറിച്ചാണ് ആദ്യ ഡോക്യുമെന്ററിയായി തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നത്.