Breaking News

നാടന്‍കലാരൂപങ്ങളുടെ അകമ്പടിയില്‍ പ്രവേശനോത്സവം

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ നടന്ന പ്രവേശനോത്സവം..

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെ പ്രവേശനോത്സവം നടന്നു. പി.ടി.എ പ്രസിഡന്റ് എ.എം ജോണ്‍സന്‍  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.  മുന്‍ പ്രധാനാധ്യാപകന്‍ കെ.പി മാത്യു മുഖ്യാതിഥിയായി  കുട്ടികള്‍ക്കുള്ള പഠന കിറ്റ് സിനി ആര്‍ട്ടിസ്റ്റ് ജോര്‍ജ്ജ് വിന്‍സെന്റ് വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗം കെ. വൃന്ദാ കമാരി, മാനേജ്‌മെന്റ് പ്രതിനിധി എ എന്‍ വാസുദേവന്‍ ,പ്രിന്‍സിപ്പാള്‍ ബി.സജീവ്, എം.പി.ടി.എ പ്രസിഡന്റ് രജനി ശിവദാസന്‍, ബി ആര്‍ സി പ്രതിനിധി  സുജാത, ഹെഡ്മാസ്റ്റര്‍ ടി അനില്‍കുമാര്‍ , സീനിയര്‍ അസിസ്റ്റന്റ് കെ.ആര്‍ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!